ഒരു പരാജിത കാമുകന്റെ ആത്മരോഷം!

സ്വന്തം കവിത. ഇത്തവണ അല്പം ആധുനികം ആയിപ്പോയി, ക്ഷമിക്കുക. പിന്നെ ജീവിച്ചിരിക്കുന്നവരോ, മരിച്ചു പോയവരോ…. അങ്ങനെ എന്തോ ഒന്ന് പറയുമല്ലോ… അത് ഞാനും പറഞ്ഞിരിക്കുന്നു!

പ്രണയം!
മാങ്ങാത്തൊലി!
തേങ്ങാക്കുല!
പ്രണയം മണ്ണാന്കട്ടയാണ്!
ചെറു മഴ ചാറ്റ് ഏറ്റു ഒലിച്ചു പോകുന്ന വെറും മണ്ണാന്കട്ട.
പ്രണയം പവിത്രമാണ് പോലും!
പ്രണയം ദിവ്യമാണ് പോലും!
പറഞ്ഞു വെച്ച വിദ്വാന്മാര്‍, വിഡ്ഢികള്‍.
പ്രണയത്തിനായി ജീവത്യാഗം ചെയ്തവര്‍,
ജന്മം ബലിയായി നല്‍കിയവര്‍,
ത്ഫൂ!
ഹാ കഷ്ടം!, നിങ്ങള്‍ എന്തറിഞ്ഞു?
പുതു തലമുറ നിങ്ങളെ പഠിപ്പിക്കും,
പ്രണയം എന്നാല്‍ എന്താണെന്ന്…
അവധി ദിനങ്ങള്‍ ആസ്വദിക്കുവാന്‍
കയ്യില്‍ പണമില്ലാതിരിക്കുന്ന പെണ്കൊടിമാര്‍ക്ക്,
പ്രണയം ഒരു ക്രെഡിറ്റ്‌ കാര്‍ഡാണ്.
തിരികെ ഒരിക്കലും കൊടുക്കേണ്ടി വരാത്ത..
തിരിച്ചു കിട്ടാത്ത കൊടുക്കല്‍ വാങ്ങലുകള്‍…
എന്തിനെയും ഏതിനേയും വിറ്റു കാശാക്കുവാന്‍
മത്സരിക്കുന്ന മനുഷ്യര്‍ക്കിതോ…
മറ്റൊരു വില്പ്പനച്ചരക്ക് മാത്രം.
ആര്‍ക്കു ലാഭം, ഇതുമാത്രമല്ലോ
ഇന്നത്തെ മനുഷ്യര്‍ക്ക്‌ എവിടെയും നോട്ടം,
പോട്ടെ പ്രണയം, എനിക്കെന്ത് ലാഭം,
എനിക്കെന്തു നേട്ടം, ഞാനെന്തു നേടി?

ഹാ… പൂര്‍വികരെ..
വിഡ്ഢികള്‍ നിങ്ങള്‍,
ദിവ്യമാ ണത്രെ പ്രണയം!

പ്രണയം ഭാവിച്ചവര്‍,
നന്നായി നടിച്ചവര്‍,
വിജയികള്‍, ഹാ…
നാം, പരാജിതര്‍,
റോമിയോമാര്‍, പാവം
മാര്‍ക്ക് ആന്റൊണിമാര്‍,
എന്നും വിഡ്ഢികള്‍…!
പക്ഷെ,
മന: സാക്ഷിതന്‍ മുന്നി-
ലെങ്കിലും വിജയികള്‍!

15 thoughts on “ഒരു പരാജിത കാമുകന്റെ ആത്മരോഷം!

 1. അങ്ങനെ കുറെ കാശ് പോയിട്ടുണ്ടെന്ന് തോന്നുന്നല്ലോ ഡാ …..ആധുനികം കൂടി പോയേ…. 🙂 പിന്നെ എന്തോ ഒരു നഷ്ടബോധം കൂടി ഇല്ലേ എന്നൊരു സംശയം….

  1. നഷ്ടബോധമോ… അതിനല്ലേ ആദ്യം DISCLAIMER കൊടുത്തേക്കുന്നത്! ഒന്നൂടെ വായിച്ചേ… “ജീവിച്ചിരിക്കുന്നവരോ… മരിച്ചു പോയവരോ…” അതില്‍ ഞാനും പെടും. 😛

 2. എന്നിരുന്നാലും ചോദിക്കുന്നതിനു പ്രശ്നം ഒന്നും ഇല്ലാലോ… 😀

  1. thank you! മുദ്രാവാക്യം വിളിയും ഒരുതരം രോഷ പ്രകടനം ആണല്ലോ.

 3. da ne nintae karyam kavitha ayi ezhuthi,,,,,,,,,,,,,,,,,,,,,,,,,,,,
  Ethu polae chila girlsum ninae orthu(nintae vanchana) ethu polae kavitha ezhuthunundakum. So vimarshanam aakam but athu thirichum kittum…………

  Kutta ninaku enthelum preshnam undu ennu karuthi enthinada nammudae poorvikarae theri parayunathu, Nammal pandu padichathu orkunnillae “Bharatha Sthreekal than Bhava shudhi” ennu….. veruthae enthina avareyum ne theri parayunathu…….

  Best Wishes , Enthayalum “Kavitha” kollam………. Keep it up & continue your writhins

  K-tto da Entae Virahakamukanaya “KAVI” frndae………………………….
  .

  1. വിമര്‍ശനം ആകാമല്ലോ!നീ വേണമെങ്കില്‍ എന്നെ തിരിച്ചു വിമര്‍ശിച്ചോ… ആര്‍ക്കും വിമര്‍ശിക്കാം… പിന്നെ എന്റെ കാര്യം കവിത ആയി എഴുതിയതല്ല. ആദ്യം എഴുതിയിരിക്കുന്ന disclaimer ഒന്ന് മനസ്സിരുത്തി വായിക്ക്.

 4. Ella pempillerkum pranayam oru credit card alla ktto, athu pranyikan nadakunna kamukan select cheyuna pennine anusarchrkum, budhiyilatha mandanmar patikapedan vendi ready aytu nikumpol, pempiller patchtu pokunathano kuttam?

  1. അപൂര്‍വ്വം ചിലര്‍ അല്ലാതെയും ഉണ്ടെന്നത് സമ്മതിക്കുന്നു, പ്രത്യേകിച്ച് നമ്മുടെ നാട്ടുകാര്‍. അവരേ ഉള്ളു പണ്ടുകാലത്തെപോലെ പ്രണയത്തെ ദിവ്യമായി കാണുന്നവര്‍. ഞാന്‍ ദിവസവും കാണുന്ന പെണ്‍പിള്ളേരില്‍ ഭൂരിഭാഗത്തിനും ഇതൊരു ക്രെഡിറ്റ്‌ കാര്‍ഡു തന്നെ ആണ്!

Leave a Reply